Chaya Charcha - Kollam
Sun, 14 Feb
|Zoom
A cup of tea is an excuse to share great thoughts with great Minds!
Time & Location
14 Feb 2021, 4:00 pm – 19 Feb 2021, 12:40 am
Zoom
About the Event
ഭിന്നശേഷിക്കാരായ ഓരോ വ്യക്തികളുടെയും അഭിപ്രായങ്ങൾ തുറന്നു ചർച്ച ചെയ്യാനുള്ള വേദിയാവുകയാണ് പ്രജാഹിത ഫൌണ്ടേഷൻ 'ചായ ചർച്ച'യിലൂടെ.
ആഴ്ചയിലെ അഞ്ച് ദിവസങ്ങളിൽ
ആരോഗ്യം, വിദ്യാഭ്യാസ, ജീവിതരീതി, Accessibility, കല/കായികം എന്നീ മേഖലകളിലെ വിഷയങ്ങളിൽ ചർച്ച നടത്തുന്നു. ഓരോ ദിവസങ്ങളിലും അതത് ജില്ലകളിലെ ഭിന്നശേഷിക്കാരായ വ്യക്തികളും അതോടൊപ്പം അതത് ജില്ലകളിലെ വോളൻറിയർമാരും പങ്കെടുക്കുകയും, ഒരോരുത്തരുടെയും പ്രദേശങ്ങളിലെ ഭിന്നശേഷി സൌഹൃദാന്തരീക്ഷത്തെയും, നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് അവരുടെ അഭിപ്രായങ്ങളും, പ്രശ്നപരിഹാരങ്ങളും കണ്ടെത്തുകയും, സംവാദത്തിലൂടെ കണ്ടെത്തിയ പരിഹാരമാർഗ്ഗങ്ങൾ ഓരോ വ്യക്തികളുടെയും സ്ഥലങ്ങളിൽ പ്രാവർത്തികമാക്കുക എന്നതുമാണ് 'ചായ ചർച്ച'യിലൂടെ ലക്ഷ്യമിടുന്നത്.
തുടക്കത്തിൽ കൊല്ലം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ചായ ചർച്ച' ആരംഭിക്കുന്നത്.
ഈ വേദിയുടെ ഭാഗമാകാൻ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുകയാണ്...
തുറന്നു സംസാരിക്കാം.. പ്രവർത്തിക്കാം.. നല്ല മാറ്റങ്ങൾക്കായി...