top of page
Writer's picturePrajaahita Foundation

Sukhyam knowledge shot "Chronic Neurological Disorders"

മസ്തിഷ്ക-സംബന്ധമായ രോഗങ്ങള്‍.


വളർച്ചയുടെ പല ഘട്ടങ്ങളായിട്ടാണ് വ്യക്തികളില്‍ പ്രകടമായി തുടങ്ങുന്നത്. തലച്ചോറിലും നാഡീവ്യൂഹങ്ങളിലും ഉണ്ടാകുന്ന ക്ഷതങ്ങളോ ജനിതക പോരായ്മകളോ ആകാം ഇതിന്റെ കാരണങ്ങള്‍. രോഗകാരണങ്ങൾക്കനുസൃതമായി ലക്ഷണങ്ങളിലും വ്യത്യാസങ്ങള്‍ സംഭവിക്കാം.

പക്ഷാഘാതം, അപസ്മാരം ,അൽഷിമേഴ്സ്, മൾട്ടിപ്പിൾ സ്ക്ളീറോസിസ്,പാർകിൻസൺസ്, ഡിമെൻഷ്യ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത് .,അൽഷിമേഴ്സ്, ഡിമെൻഷ്യ, പക്ഷാഘാതം,പാർകിൻസൺസ് എന്നിവ പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.

കുട്ടികളിൽ ഉണ്ടാവുന്ന ചലന വൈകല്യങ്ങള്‍, സ്വഭാവത്തിൽ വരുന്ന വ്യതിയാനങ്ങൾ വളർച്ചാഘട്ടങ്ങൾ കൈവരിക്കുന്നതിലെ കാലതാമസം എന്നിവ നാഡീരോഗാവസ്ഥകളിലേക്ക് നയിക്കുന്ന രോഗലക്ഷണങ്ങളാവാം. അതിനാൽ തന്നെ കുട്ടിയുടെ വളർച്ചാഘട്ടങ്ങളിൽ പ്രേത്യേക ശ്രദ്ധയും പരിചരണവും നല്കേണ്ടതുണ്ട്.

നാഡീവ്യൂഹങ്ങളിൽ നിന്നുമുള്ള വൈദ്യുത തരംഗങ്ങളിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ വ്യതിയാനങ്ങൾ അപസ്മാരത്തിന് കാരണമാകുന്നു. കുട്ടികളിൽ തന്നെ ഇത് പലവിധത്തിൽ സംഭവിക്കാം. അപസ്മാരം ഒരു രോഗാവസ്ഥ എന്നതിനേക്കാൾ രോഗലക്ഷണമായി കണക്കാക്കാവുന്നതാണ്. അഞ്ചു വയസിൽ താഴെ ഉള്ള കുട്ടികളിൽ പനിയോടൊപ്പം അപസ്മാരലക്ഷണങ്ങൾ കാണിക്കാറുണ്ടെങ്കിലും അത് അപകടകരമല്ല. കൂടുതലായും വളർച്ചക്കാനുസരിച്ച് ഇത് പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഗർഭാവസ്ഥയിലോ ഗർഭസമയത്തോ സംഭവിക്കുന്ന ക്ഷതങ്ങൾ വഴിയോ , ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്നത് വഴിയോ തലച്ചോറിലും നാഡീവ്യൂഹങ്ങളിലും ഉണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവ ഭാവിയിൽ ഇത്തരം അപൂർവ രോഗങ്ങള്‍ൾക്ക് കാരണമാകുന്നു.

ജനിതക പരമായ കാരണങ്ങള്‍ൾ മൂലം സ്വാഭാവികമായ ജനിതകഘടനയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും മസ്തിഷ്ക സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കാം. ഇത്തരത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തികൾക്കനുസരിച്ച് മാറുന്നതിനാൽ വ്യത്യസ്തമായ കാലയാളവുകളിലായിരിക്കും ലക്ഷണങ്ങൾ പ്രകടമായിതുടങ്ങുന്നത്.

സാധാരണഗതിയിൽ അപസ്മാരം കൈകാലുകളുടെ അനിയന്ത്രിതമായ ചലനത്തോടെയാണ് സംഭവിക്കുന്നത്. എന്നാൽ മറ്റുചിലപ്പോൾ ചലനങ്ങൾ കൊണ്ട് അപസ്മാരത്തെ തിരിച്ചറിയാൻ കഴിയണമെന്നില്ല. യാഥാർത്യബോധം നഷ്ടപ്പെടുകയും ചിന്തകളും പ്രവർത്തനങ്ങളും തടസ്സപ്പെടുന്നതോ മുറിഞ്ഞുപോകുന്നതോ ആയ സന്ദർഭങ്ങളും കണ്ടുവരുന്നുണ്ട്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന absent seizures ഇത്തരത്തിൽ ബന്ധപ്പെടുത്താവുന്നതാണ്.



കൃത്യമായ വൈദ്യസഹായം തേടുകയും അപസ്മാരം എന്ന രോഗലക്ഷണത്തിന്റെ മൂലകാരണത്തെ തിരിച്ചറിയുകയും എന്നതിനാണ് പ്രാധാന്യം. പല മസ്തിഷ്ക രോഗങ്ങളും പൂർണമായി ഭേദമാക്കാൻ കഴിയില്ല എങ്കിലും കൃത്യമായ വിദഗ്ധഇടപെടലുകൾ രോഗം മൂർച്ഛിക്കുന്നതിൽ നിന്നും തടയും.

ഇതിൽ തന്നെ പക്ഷാഘാതം ജീവിതശൈലിയുമായി കൂടെ ബന്ധപ്പെടുത്താവുന്നതാണ്. തലച്ചോറിലെ രകതകുഴലുകളിൽ സംഭവിക്കുന്ന തടസ്സങ്ങളോ ക്ഷതങ്ങളോ മൂലം ആവശ്യത്തിനുള്ള ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്.

പ്രതിരോധശേഷി കൂടന്നതുമൂലം നാഡീകോശങ്ങളിലെ ആവരണം ശിഥിലമായി പോകുന്ന അവസ്ഥയാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. ഇതുമൂലം തലച്ചോറും മറ്റു ശരീര ഭാഗങ്ങളും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പികക്കുന്നതിൽ വീഴ്ച സംഭവിക്കുന്നു.

തലച്ചോറിലെ നാഡീകേന്ദ്രത്തെ ബാധിക്കുന്ന അവസ്ഥയാണ് പാർകിൻസൺസ് രോഗം. ചലനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ പേശികൾക്കുണ്ടാകുന്ന മുറുക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. നാഡീകോശങ്ങൾക്കുണ്ടാവുന്ന തകരാർ മൂലം തലച്ചോറിലെ Dopamine ന്റെ അളവ് കുറയുന്നതാണ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.

ഒരു വ്യക്തിയുടെ ഓർമ ശക്തിയേയും, മറ്റു മാനസിക പ്രവർനങ്ങളെയുമാണ് അൾഷിമേഴ്സ് രോഗം പ്രധാനമായും ബാധിക്കുന്നത്. കൃത്യമായ ചികിൽസാരീതികൾ ലക്ഷണങ്ങളിൽ നിന്നും താല്കാലിക മുക്തി നല്കും. ഇതുതന്നെയാണ് ഡിമെൻഷ്യയിലും കാണപ്പെടുന്നത് . ഡിമെൻഷ്യ എന്നു പറയുന്നത് ഒരു പ്രേത്യേക രോഗവസ്ഥയല്ല. മറിച്ച് ഒരുകൂട്ടം രോഗലക്ഷണങ്ങളെയോ രോഗങ്ങളെയോ ആണ് സൂചിപ്പിക്കുന്നത് ഓർമക്കുറവും, സാഹചര്യങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മയും ഈ അവസ്ഥയെ അപകടകരമാക്കുകയും ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

3 views0 comments

Recent Posts

See All

Comments


bottom of page